വൈത്തിരി: മാനസികാരോഗ്യത്തിന്റെ പ്രാധാന്യവും ലഹരി ഉപയോഗത്തിന്റെ ദൂഷ്യഫലങ്ങളും വിദ്യാര്‍ഥികളിലെത്തിക്കുന്നതിന് ചേലോട് എച്ച്ഐഎംയുപി സ്കൂളില്‍ നാടകാവതരണം സംഘടിപ്പിച്ചു.
ജീവന കോഴിക്കോടിന്റെയും ശ്രേയസ് ബത്തേരിയുടെയും സംയുക്താഭിമുഖ്യത്തിലും തുടിതാളം പ്രചോദിന്റെയും സംഘത്തിന്റെയും നേതൃത്വത്തിലുമായിരുന്നു പരിപാടി. പഞ്ചായത്തംഗം ഷൈനി ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക സിസ്റ്റര്‍ ജിജി സെബാസ്റ്റ്യന്‍ അധ്യക്ഷത വഹിച്ചു. ജീവന കോ-ഓര്‍ഡിനേറ്റര്‍ ആഷ്ലി, ശ്രേയസ് കോ-ഓര്‍ഡിനേറ്റര്‍ മഞ്ജു, അബ്ദുള്‍ സലാം, നീതു ടോമി, ചിഞ്ചു റോസ്, പിടിഎ പ്രസിഡന്റ് പി.ഇ. ഷംസുദ്ദീന് സ്കൂള്‍ ലീഡര്‍ ആന്‍ഡ്രിയ നെസ്ലി എന്നിവര്‍ പ്രസംഗിച്ചു.